ഇടുക്കി :കട്ടപ്പനയിൽ ഏഴ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പർവൈസറെ കട്ടപ്പന പൊലീസ് മേപ്പാറയിൽ നിന്ന് അറസ്റ്റ് ചെയ്തു. തേനി സ്വദേശി കറുപ്പയ്യയാണ് പോക്സോ കേസിൽ പിടിയിലായത്. സമീപ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്.
തേനി സ്വദേശിയായ കറുപ്പയ്യ വർഷങ്ങളായി മേപ്പാറയിലെ വി.റ്റി.എസ് എസ്റ്റേറ്റിലെ സൂപ്പർവൈസറാണ്. കഴിഞ്ഞദിവസം കാർഷികോപകരണങ്ങൾ വാങ്ങാനായി കുടുംബം താമസിക്കുന്ന എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.