ഇടുക്കി: കൊവിഡ് നിരീക്ഷണത്തിലാണെന്ന വാദം നിഷേധിച്ച് പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോൾ രംഗത്ത്. രോഗികളുമായി അടുത്ത് ഇടപെട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ബിജിമോൾ ഫെസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു. എം.എല്‍.എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം മണിയും ജില്ലാ കലക്ടര്‍ എച്ച്. ദിനേശനും മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണം.
കൊവിഡ് നിരീക്ഷണത്തില്‍ അല്ലെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ - es bijimol on covid news
എം.എല്‍.എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം മണിയും ജില്ലാ കലക്ടര്‍ എച്ച്. ദിനേശനും മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് വിശദീകരണം
കലക്‌ട്രേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ എം.എൽ.എയുടെ അസാന്നിധ്യത്തെ പറ്റി ഇരുവരും വിശദീകരിച്ചതാണ് വിവാദമായത്. ഏലപ്പാറയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർ 24ന് എംഎൽഎ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ നിരീക്ഷണത്തിൽ പോകാൻ കലക്ടറും,ആരോഗ്യപ്രവർത്തകരും നിർദ്ദേശിച്ചു. എന്നാൽ ഇത് നിഷേധിച്ച് എംഎൽഎ രംഗത്തെത്തി. താൻ നിരീക്ഷണത്തിൽ പോയാൽ അത് ജനങ്ങളെ അറിയിക്കുമെന്നും ലൈവിൽ എം.എൽ.എ പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് അവലോകന യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് എം.എൽ.എ ലൈവിൽ വിശദീകരിച്ചില്ല