ഇടുക്കി: തെക്കിന്‍റെ കാശ്മീരായ മൂന്നാറിന്‍റെ മടിത്തട്ടിലെ ഇരവികുളം ദേശിയോദ്യാനം സഞ്ചാരികൾക്കായി തുറന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സന്ദർശകർക്ക് ഉദ്യാനത്തിൽ പ്രവേശനം. ഉദ്യാനം തുറന്നത് മൂന്നാറിൻ്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.
കൊവിഡിൻ്റെ രണ്ടാം വരവിനെ തുടർന്ന് അടച്ച ഇരവികുളം ദേശീയോദ്യാനം മൺസൂണിൻ്റെ വരവിനെ തുടർന്ന് പച്ചപ്പണിഞ്ഞ് കൂടുതൽ മനോഹരമായി കഴിഞ്ഞു. സജീവമായ ജലപാതകളും മലകളെ പുതയുന്ന കോട മഞ്ഞും സന്ദർശകർക്ക് നയന മനോഹര കാഴ്ച്ചകൾ ഒരുക്കുന്നുണ്ട്.