കേരളം

kerala

ETV Bharat / state

വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശിയോദ്യാനം ഇന്ന് മുതൽ അടച്ചിടും - Nilgiri tahr

മാര്‍ച്ച് 31 വരെ രണ്ട് മാസത്തേക്കാണ് ഉദ്യാനത്തിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇടുക്കി  വരയാടുകളുടെ പ്രജനനകാലം  Eravikulam National Park  Nilgiri tahr  Breeding season Nilgiri tahr
വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശിയോദ്യാനം ഇന്ന് മുതൽ അടച്ചിടും

By

Published : Feb 1, 2021, 9:08 AM IST

Updated : Feb 1, 2021, 2:41 PM IST

ഇടുക്കി:വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഇരവികുളം ദേശിയോദ്യാനം രണ്ട് മാസക്കാലത്തേക്ക് അടക്കും. മാര്‍ച്ച് 31 വരെയാണ് ഉദ്യാനത്തിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രജനന കാലത്ത് വരയാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വരയാട്ടിന്‍ കുട്ടികള്‍ക്ക് സന്ദര്‍ശകര്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമാണ് ഉദ്യാനം താല്‍ക്കാലികമായി അടക്കുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി പറഞ്ഞു.

വരയാടുകളുടെ പ്രജനനകാലം; ഇരവികുളം ദേശിയോദ്യാനം ഇന്ന് മുതൽ അടച്ചിടും
മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെന്ന പോലെ കൊവിഡ് ആശങ്കയെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്ന ഇരവികുളം ദേശിയോദ്യാനം കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു വീണ്ടും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. ഉദ്യാനം തുറന്നതോടെ ധാരാളമായി സഞ്ചാരികള്‍ ഇവിടേക്കെത്തിയിരുന്നു. ഇക്കാലയളവില്‍ ഒരു ലക്ഷത്തിന് മുകളില്‍ സഞ്ചാരികള്‍ ഉദ്യാനം സന്ദര്‍ശിച്ച് മടങ്ങിയതായാണ് കണക്ക്.
Last Updated : Feb 1, 2021, 2:41 PM IST

ABOUT THE AUTHOR

...view details