ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് സിപിഐ മാര്‍ച്ച് - erattupetta KSRTC Darna
മാനേജ്‌മെന്‍റ് നടപടികളാണ് പ്രശ്‌നമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം:ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ തരംതാഴ്ത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിപ്പോ ഓപ്പറേറ്റിങ് സെന്‍ററാക്കി തരം താഴ്ത്താനുള്ള നീക്കത്തിലും, ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാനേജ്‌മെന്‍റ് നടപടികളാണ് പ്രശ്‌നമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിംഗ് സെസ്റ്റര്‍ മാത്രമാക്കാനുള്ള നീക്കത്തിനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സിപിഐ മണ്ഡലം കമ്മിറ്റി മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിലും പ്രതിഷേധയോഗത്തിലും എം.ജി ശേഖരന്‍ മുജീബ്, ടി.എന്‍ ദാസപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.