കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറക്കും - പ്രകൃതി ക്ഷോഭം
800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇടുക്കി:മഴ ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ (പാംബ്ലാ) എന്നി അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും വ്യാഴാഴ്ച വൈകിട്ട് ആറിന് തുറക്കും. 800 ക്യുമെക്സ് വീതം വെള്ളം പുറത്തുവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.