ഇടുക്കി :തിളക്കമേറിയ കണ്ണുകള്‍ ആകര്‍ഷകമായ ചെറുപുഞ്ചിരി,ആണിയും നൂലും ഉപയോഗിച്ച് ക്യാന്‍വാസില്‍ തീര്‍ത്ത ഈ മുഖചിത്രം ആരുമൊന്ന് നോക്കിപ്പോകും. ഇടുക്കി ചപ്പാത്ത് പ്ലാച്ചനാൽ ഏബൻസ് ജോൺസ് സജിയാണ് വെള്ള ബോര്‍ഡില്‍ പെണ്‍മുഖം നെയ്‌തെടുത്ത കലാകാരന്‍. ആണി പാകി നൈലോണ്‍ നൂലുകളിലാണ് ചിത്രമൊരുക്കിയത്.
ദൂരെ നിന്ന് കണ്ടാൽ ഒരു ത്രീഡി ചിത്രമെന്നുതോന്നുന്ന സൃഷ്ടി അടുത്തുനിന്ന് നോക്കിയാലേ നൂല് ഉപയോഗിച്ചുണ്ടാക്കിയതാണെന്ന് വ്യക്തമാവുകയുള്ളൂ. ഒരു മാസം 50 മണിക്കൂർ ചെലവഴിച്ചാണ് നൈലോൺ നൂലിൽ എഞ്ചിനിയറിങ് വിദ്യാർഥിയായ ഏബൻസ് ചിത്രം പൂര്‍ത്തിയാക്കിയത്. 300 ആണികളും 3600 മീറ്റർ കറുത്ത നൂലുകളുമാണ് ഉപയോഗിച്ചത്. 5000 പ്രാവശ്യം നീളത്തിൽ നൂല് വരിഞ്ഞുമാണ് രൂപപ്പെടുത്തിയത്.
പിന്തുണയേകി കലാകുടുംബം
ഏദൻ ടെക്നോ ആർട്ടെന്ന പേരില്‍ സ്വന്തമായി തുടങ്ങുന്ന യൂട്യൂബ് ചാനലിൽ വ്യത്യസ്‌തമായൊരു ചിത്രം പോസ്റ്റുചെയ്യണമെന്ന ചിന്തയാണ് യുവപ്രതിഭയെ നൂലിൽ ഇങ്ങനെയൊരുക്കാന്‍ പ്രേരിപ്പിച്ചത്.
ആണികൾ കൃത്യമായ അകലത്തിൽ ബോര്‍ഡില്‍ അടിച്ച ശേഷം കറുത്ത നൂല്‍ നീളത്തില്‍ വലിച്ചുകെട്ടും.