ഇടുക്കി: നിയമസഭാ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടുക്കിയിലെ അതിർത്തി മേഖലകളിൽ എൻഫോഴ്സ്മെന്‍റ് പ്രവർത്തനം ശക്തിപ്പെടുത്തി. കേരള തമിഴ്നാട് സംയുക്ത ഉദ്യോഗസ്ഥ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുക. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുടെയും എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗം കമ്പം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ തെരച്ചില്‍ ശക്തം - കേരള തമിഴ്നാട് സംയുക്ത ഉദ്യോഗസ്ഥ സംഘം
കേരള- തമിഴ്നാട് സംയുക്ത ഉദ്യോഗസ്ഥ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുക. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുടെയും എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗം കമ്പം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ തെരച്ചില്‍ ശക്തം
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി. പ്രദീപ് , തേനി എ.ഡി.എസ്.പി രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ സംയുക്ത പരിശോധനകളും അതിർത്തി മേഖലകളിൽ നടക്കും. കേരള തമിഴ്നാട് എക്സൈസ്, പൊലീസ്, വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.