അമ്പത് വര്‍ഷത്തെ യാത്രാ ദുരിതത്തിന് അവസാനം - എംഎൽഎ ഫണ്ട്
പഞ്ചായത്ത് ഫണ്ടും മന്ത്രി എം എം മണിയുടെ എംഎൽഎ ഫണ്ടിൽ നിന്നും ഉള്ള തുകയും ഉപയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്
![അമ്പത് വര്‍ഷത്തെ യാത്രാ ദുരിതത്തിന് അവസാനം ഇടുക്കി കള്ളിമാലി വാര്യാനിപടി നിവാസികൾ മന്ത്രി എം എം മണി end of fifty years travel misery ഇടുക്കി ഗതാഗത സംവിധാനങ്ങൾ എംഎൽഎ ഫണ്ട് പഞ്ചായത്ത് ഫണ്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9160314-thumbnail-3x2-idkk.jpg)
ഇടുക്കി: കള്ളിമാലി വാര്യാനിപടി നിവാസികളുടെ ഗതാഗത യോഗ്യമായ റോഡെന്ന അഞ്ച് പതിറ്റാണ്ട് നീളുന്ന ആവശ്യം സഫലമായി. പഞ്ചായത്ത് ഫണ്ടും മന്ത്രി എം എം മണിയുടെ എംഎൽഎ ഫണ്ടിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. ഇവിടെയുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് ഈ റോഡ് മാത്രമാണുള്ളത്. കുടിയേറ്റ കാലം മുതല്‍ സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന മേഖലകൂടിയാണിത്.അമ്പത് വര്‍ഷത്തെ കാത്തിരുപ്പിന് ശേഷം യാത്രാ ദുരിതത്തിന് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ.