ഇടുക്കി: ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരേശക്തമായ നടപടിയുമായി വീണ്ടും റവന്യൂ വകുപ്പ്. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ഹെഡ് സര്‍വ്വേയറെ നിയോഗിച്ചു. റവന്യൂ വകുപ്പിന് അനുകൂലമായ കോടതി ഉത്തരവ് ലഭിച്ചിട്ടുള്ള ഭൂമികളുടെ ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കി.
ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് - Revenue Department
കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ഹെഡ് സര്‍വ്വേയറെ നിയോഗിച്ചു
ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്
നേരത്തെ ചിന്നക്കനാലിലും സമീപ പ്രദേശങ്ങളിലും സ്വാകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമികളിൽ കയ്യേറ്റം ഉള്ളതായി കണ്ടെത്തിയിരുന്നു. കൂടാതെ ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്ന ഭൂമികളിലും കയ്യേറ്റം ഉള്ളതായി വ്യക്തമായ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നടപടി കടുപ്പിച്ചത്.