ഇടുക്കി:ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇ.എം അഗസ്‌തിയും ഇടുക്കിയിൽ എല്‍ഡിഎഫിന്‍റെ റോഷി അഗസ്റ്റിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസര്‍ കെ.യു ഷെരീഫ് മുമ്പാകെയാണ് ഇ.എം അഗസ്‌തി പത്രിക സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് ഇബ്രാംഹിംകുട്ടി കല്ലാര്‍, അഡ്വ.സേനാപതി വേണു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇ.എം അഗസ്‌തിയും റോഷി അഗസ്റ്റിനും നാമനിർദേശ പത്രിക സമർപ്പിച്ചു - ഉടുമ്പഞ്ചോല
ഇ.എം അഗസ്‌തി ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിലും റോഷി അഗസ്റ്റിൻ ഇടുക്കി മണ്ഡലത്തിലുമാണ് പത്രിക സമർപ്പിച്ചത്.
ഇ.എം അഗസ്‌തിയും റോഷി അഗസ്റ്റിനും നാമനിർദേശ പത്രിക സമർപ്പിച്ചു
ഇടുക്കി നിയോജക മണ്ഡലത്തില്‍ എല്‍. ആര്‍ ഡെപ്യുട്ടി കലക്‌ടർ ജോളി ജോസഫ് മുന്‍പാകെയാണ് റോഷി അഗസ്റ്റിന്‍ പത്രിക സമര്‍പ്പിച്ചത്. മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്, കെഎസ്ആര്‍ടിസി ഡയറക്‌ട് ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.