ഇടുക്കി:ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഇ.എം. ആഗസ്‌തിയെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവ് ആഗസ്‌തിയുടെ എതിരാളി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയാണ്.
ഇടുക്കി യുഡിഎഫ് സ്ഥാനാർഥിയായി ഇ.എം. ആഗസ്‌തി - ഇടുക്കി യുഡിഎഫ് സ്ഥാനാർഥി
രണ്ടാം വിജയം ലക്ഷ്യം വെക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്ക് തടയിടുവാൻ ആഗസ്‌തിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്
![ഇടുക്കി യുഡിഎഫ് സ്ഥാനാർഥിയായി ഇ.എം. ആഗസ്‌തി idukki udf idukki udf candidate idukki election candidates ഇടുക്കി യുഡിഎഫ് ഇടുക്കി യുഡിഎഫ് സ്ഥാനാർഥി ഇടുക്കി സ്ഥാനാർഥികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11008418-thumbnail-3x2-udff.jpg)
മുൻപ് എം.എം മണിയെ ഇതേ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ഇ.എം. ആഗസ്‌തി എഐസിസി അംഗം കൂടിയാണ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്‌തി എത്തുന്നതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി. എഐസിസി സർവേയിലും മണ്ഡലത്തിൽ ആഗസ്‌തി മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് മികച്ച സഹകാരിയും വാഗ്മിയുമായ ആഗസ്‌തിക്ക് നറുക്ക് വീണത്.
രണ്ടാം വിജയം ലക്ഷ്യം വെക്കുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിക്ക് തടയിടുവാൻ ആഗസ്‌തിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജില്ലയിലെ ഇരു പാർട്ടികളുടെയും അമരക്കാരായിരുന്നിട്ടുള്ള ആശാനും പ്രസിഡൻ്റും തമ്മിലുള്ള പോരാട്ടം ഉടുമ്പൻചോലയെ രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.