കേരളം

kerala

ETV Bharat / state

മൂന്നാർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യപിക്കപ്പെട്ടതോടെ മൂന്നാർ ടൗൺ ഉൾപ്പെടെ വിജനമാണ്. തിരക്കൊഴിഞ്ഞതോടെ കാട്ടാനയും കാട്ടുപോത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന സാഹചര്യമാണ്.

ELEPHANT  MUNNAR  രൂക്ഷം  മൂന്നാർ മേഖല  കാട്ടാന ശല്യം  വനം വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടൽ  നാട്ടുകാരുടെ ആവശ്യം
മൂന്നാർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

By

Published : Apr 12, 2020, 3:12 PM IST

ഇടുക്കി: കൊവിഡ് ഭീതിക്കൊപ്പം മൂന്നാർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. സമ്പൂർണ്ണ ലോക്‌ഡൗണിനെ തുടർന്ന് മൂന്നാർ വിജനമായതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുകയാണ്. പ്രശ്‌നത്തിൽ വനം വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നാർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഭയന്നാണ് മൂന്നാർ മേഖലയിൽ ആളുകൾ കഴിയുന്നത്. സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യപിക്കപ്പെട്ടതോടെ മൂന്നാർ ടൗൺ ഉൾപ്പെടെ വിജനമാണ്. തിരക്കൊഴിഞ്ഞതോടെ കാട്ടാനയും കാട്ടുപോത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന സാഹചര്യമാണ്.

മൂന്നാർ അന്തോണിയാർ കോളനിയുൾപ്പെടെയുള്ള സ്ഥലത്താണ് കാട്ടാനയുടെ സാന്നിധ്യം സജീവമായിട്ടുള്ളത്. വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്ക കുടുംബങ്ങൾ പങ്ക് വക്കുന്നു. ക്യഷി ആന തിന്ന് നശിപ്പിക്കുന്നതും പ്രതിസന്ധി ഉയർത്തുകയാണ്. ആളൊഴിഞ്ഞതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഏറെ നേരം നിലയുറപ്പിക്കുന്നതും ആളുകളുടെ ആശങ്ക ഉയരാൻ ഇടവരുത്തുന്നു.

ABOUT THE AUTHOR

...view details