ഇടുക്കി: മാങ്കുളം ആനക്കുളത്ത് ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവരാണ് ആനയുടെ മുമ്പിൽ അകപ്പെട്ടത്.
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഭർത്താവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - മാങ്കുളം
ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പള്ളിയിലേക്ക് പോകവെയായിരുന്നു ആനയുടെ ആക്രമണം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഭർത്താവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് Elephant attacked husband and wife husband and wife attacked by Elephant husband and wife attacked by Elephant at Mangulam Mangulam Anakkulam Elephant attack Elephant attack ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം ആക്രമണം ആനയുടെ ആക്രമണം കുടുംബത്തിന് നേരെ കാട്ടാന ആക്രമണം മാങ്കുളം ആനക്കുളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16914559-thumbnail-3x2-idy.jpeg)
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഭർത്താവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം
ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടത്. ഇന്ന് (13.11.22) രാവിലെ വല്യപാറക്കുട്ടിയിൽ നിന്ന് ഇരുവരും ആനക്കുളത്തെ പള്ളിയിലേക്ക് പോകവെയായിരുന്നു ആക്രമണം. ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റി.