കേരളം

kerala

ETV Bharat / state

റോഡില്‍ ഇറങ്ങി 'പടയപ്പ': കാട്ടുകൊമ്പനെ നിരീക്ഷിക്കാന്‍ വനംവകുപ്പ് - പടയപ്പ

മൂന്നാര്‍ നിവാസികള്‍ക്ക് സുപരിചിതനായ കാട്ടാന ആണ് പടയപ്പ. പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ പടയപ്പയെ കാണാറുണ്ട്. പൊതുവെ ഉപദ്രവകാരിയല്ലാത്ത പടയപ്പ റോഡില്‍ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയതും കടകള്‍ നശിപ്പിച്ചതിനും പിന്നാലെയാണ് കൊമ്പനെ നിരീക്ഷിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്

Elephant attack  Elephant attack in Munnar  Munnar Elephant attack  wild elephant Padayappa attack  wild elephant Padayappa Munnar  കാട്ടുകൊമ്പനെ നിരീക്ഷിക്കാന്‍ വനംവകുപ്പ്  പടയപ്പ എന്ന കാട്ടാന  വനംവകുപ്പ്  പടയപ്പ  മാട്ടുപ്പെട്ടി
പടയപ്പയെ നിരീക്ഷിക്കാന്‍ വാച്ചര്‍മാര്‍

By

Published : Nov 10, 2022, 2:26 PM IST

ഇടുക്കി: പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പിന്‍റെ തീരുമാനം. വാച്ചര്‍മാരെ നിയോഗിച്ച് ആനയെ നിരീക്ഷിക്കാനാണ് തീരുമാനം. പൊതുവേ ശാന്തനായ പടയപ്പ കഴിഞ്ഞ ദിവസങ്ങളിൽ അക്രമാസക്താനായതിനെ തുടർന്നാണ് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റിന് സമീപം റോഡില്‍ ഇറങ്ങിയ പടയപ്പ ഏറെ നേരം ഗതാഗത തടസം സൃഷ്‌ടിച്ചിരുന്നു.

പടയപ്പ മൂന്നാർ നിവാസികൾക്ക് സുപരിചിതനാണ്. പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്ന ഈ കാട്ടുകൊമ്പൻ സാധാരണ ആളുകളെ ഉപദ്രവിക്കാറില്ല. ഒന്നര വർഷമായി ഉൾക്കാട്ടിലായിരുന്ന പടയപ്പ രണ്ടാഴ്‌ച മുമ്പാണ് മാട്ടുപ്പെട്ടി മേഖലയിൽ പ്രത്യക്ഷപ്പെട്ടത്.

പടയപ്പയെ നിരീക്ഷിക്കാന്‍ വാച്ചര്‍മാര്‍

ഇതിന് ശേഷമാണ് മാട്ടുപ്പെട്ടി, ഇക്കോ പോയിന്‍റ്, പാലാർ എന്നിവിടങ്ങളിൽ ഇറങ്ങി ഒട്ടേറെ കടകൾ തകർത്തതും റോഡില്‍ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയതും. ഇതിനെ തുടർന്നാണ് കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പ് തീരുമാനമെടുത്തത്. വന്യജീവികൾ ‍ റോഡിലേക്ക് ഇറങ്ങി നിൽക്കുമ്പോൾ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ‍വാഹനങ്ങളിൽ അവയുടെ സമീപത്ത് പോകുന്നത് നല്ല പ്രവണതയല്ലെന്ന് ഡിഫിഷണൻ ഫോറസ്റ്റ് ഓഫിസർ രാജു കെ ഫ്രാൻസിസ് പറഞ്ഞു.

പടയപ്പ അക്രമകാരിയായോ എന്ന കാര്യം വിശദമായി നിരീക്ഷിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. പടയപ്പയ്ക്ക് 60 വയസ് പ്രായം വരുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. പ്രായാധിക്യം മൂലമുള്ള വിഷമതകൾ പടയപ്പക്ക് ഉള്ളതായും സൂചനയുണ്ട്.

ABOUT THE AUTHOR

...view details