കേരളം

kerala

ETV Bharat / state

മറയൂരിൽ വീണ്ടും കാട്ടാനശല്യം; ഭീതിയിലായി പ്രദേശവാസികൾ - ഇടുക്കി

ബാബുനഗര്‍ മേഖലയിലാണ് കാട്ടാനശല്യം വീണ്ടും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ മാരിമുത്തുവിന്‍റെ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സുരക്ഷ വേലിയാണ് കാടിറങ്ങി വന്ന കൊമ്പന്‍ തകർത്തത്.

elephant-attack-in-marayoor-locals-in-distress  idukki  മറയൂരിൽ വീണ്ടും കാട്ടാനശല്യം; ഭീതിയിലായി പ്രദേശവാസികൾ  ഇടുക്കി
മറയൂരിൽ വീണ്ടും കാട്ടാനശല്യം; ഭീതിയിലായി പ്രദേശവാസികൾ

By

Published : May 29, 2021, 11:51 AM IST

ഇടുക്കി:മറയൂരിലെ ബാബുനഗര്‍ മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം രാത്രിയെത്തിയ കൊമ്പന്‍ സുരക്ഷ വേലിയും തകര്‍ത്താണ് പ്രദേശവാസിയായ മാരിമുത്തുവിനെയും കൂടുംബാംഗങ്ങളെയും മുള്‍മുനയിലാണ് നിർത്തിയത്. കാട്ടാന ശല്യം അതിരൂക്ഷമായ പ്രദേശത്ത് നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മാരിമുത്തു രണ്ട് ലക്ഷം രൂപയോളം പണം കടംവാങ്ങി സുരക്ഷ വേലി നിര്‍മ്മിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടുകൂടിയെത്തിയ കൊമ്പന്‍ വേലി തകര്‍ത്ത് വീടിന് മുന്‍ഭാഗത്തെ മഞ്ഞള്‍ കൃഷി നശിപ്പിക്കുകയായിരുന്നു.

മറയൂരിൽ വീണ്ടും കാട്ടാനശല്യം; ഭീതിയിലായി പ്രദേശവാസികൾ

വനം വകുപ്പ് ജനവാസമേഖലക്ക് സമീപമുള്ള വനാതിര്‍ത്തികളില്‍ ആന പ്രവേശിക്കാതിരിക്കാന്‍ കോടികള്‍ മുടക്കി ട്രഞ്ചുകള്‍ നിർമ്മിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശത്ത് ജനങ്ങളുടെ ജീവന് വരെ ഭീഷണിയായി തുടരുന്ന സാഹചര്യത്തില്‍ ട്രഞ്ച് പരിപാലിക്കുകയും ആവശ്യമായ ഭാഗങ്ങളില്‍ കൃത്യമായി ട്രഞ്ച് നിര്‍മ്മിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Also read: ലോക്ക്ഡൗണ്‍ ലംഘനം; ഇടുക്കിയിൽ 2773 കേസുകൾ രജിസ്റ്റര്‍ ചെയ്തു

ABOUT THE AUTHOR

...view details