ഇടുക്കി: ആനയിറങ്കൽ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂഷം. കഴിഞ്ഞ ദിവസം പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാൻ എസ്‌റ്റേറ്റ് ലയത്തിലെ നിരവധി വീടുകള്‍ തകർത്തു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
ആനയിറങ്കൽ തോട്ടം മേഖലയിൽ കാട്ടാന ആക്രമണം; നിരവധി വീടുകള്‍ തകർന്നു - കാട്ടാന ശല്യം രൂഷം
നിരവധി പരാതികള്‍ നൽകിയിട്ടും വനംവകുപ്പ് അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആനയിറങ്കൽ തോട്ടം മേഖലയിൽ കാട്ടാന ആക്രമണം
സംഭവത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ ആനയിറങ്കൽ ഡിവിഷനിലെ ലയങ്ങള്‍ക്ക് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഒരാഴ്‌ചയായി മേഖലയിൽ കാട്ടാന തമ്പടിച്ചിരിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാട്ടാനയെ പേടിച്ചു ഉറക്കമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.
കൃഷിയിടങ്ങളിലും കാട്ടാന ശല്യം വർധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി പരാതികള്‍ നൽകിയിട്ടും വനംവകുപ്പ് അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.