ഇടുക്കി:കാട്ടാന ആക്രമണത്തില്‍ മരിച്ച ചട്ടമൂന്നാര്‍ സ്വദേശിനി വിജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഡിസിസി പ്രസിഡന്‍റ് സിപി മാത്യു. ബന്ധുവീട് സന്ദര്‍ശിച്ച് ബൈക്കില്‍ തിരികെ വരുന്നതിനിടെയാണ് വിജിയെയും ഭര്‍ത്താവിനെയും ആന ആക്രമിച്ചത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു.
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യം - elephant attack story
വന്യജീവിയാക്രമണം ചെറുക്കാന്‍ ഉടന്‍ നടപടി വേണമെന്നും ആവശ്യം.
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് ആവശ്യം
Read More: കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം
വന്യജീവിയാക്രമണം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ സമരം ആഹ്വാനം ചെയ്യുമെന്നും ഡിസിസി പ്രസിഡന്‍റ് സിപി മാത്യു പറഞ്ഞു. ശാന്തൻപാറ ആനയിറങ്കലിന് സമീപം എസ് വളവില്‍ വെച്ചായിരുന്നു അപകടം.
Last Updated : Sep 25, 2021, 1:17 PM IST