ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി ബോർഡ് ഡാം സുരക്ഷാവിഭാഗം. ശക്‌തമായ മഴയെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ മൂന്ന് അടിയോളമാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. നിലവിൽ 2393.38 അടിയാണ് ജലനിരപ്പ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ആശങ്കപ്പെടേണ്ടെന്ന് വൈദ്യുതി ബോർഡ് - ഡാം സുരക്ഷാ വിഭാഗം
അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2408.5 അടി ; നിലവിൽ 2393.38 അടിയാണ് ജലനിരപ്പ്
അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2408.5 അടിയാണ്. കഴിഞ്ഞ ദിവസം ജലനിരപ്പ് 2390 അടിയെത്തിയപ്പോൾ ആദ്യ ജാഗ്രതാനിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ഭാഗമായിട്ടുള്ള മലങ്കര, മാട്ടുപ്പെട്ടി, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ അണക്കെട്ടുകൾ തുറന്നു. ആവശ്യാനുസരണം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.