ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍. കലക്‌ടറേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും ഏജന്‍റുമാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പൊതു നിരീക്ഷകന്‍ രാജേഷ് രവീന്ദ്രന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ യോഗം ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു
സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡിന് കലക്‌ടറേറ്റില്‍ അപേക്ഷ സമര്‍പ്പിപ്പിക്കാനുള്ളവര്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കി കാര്‍ഡ് വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രചരണ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.
പ്രചരണത്തില്‍ വ്യക്തിഹത്യ പാടില്ല, ജാതി, മത, സമുദായ വിഷയങ്ങളിലൂന്നി വോട്ട് ചോദിക്കരുത്. ചിലവു കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കണം. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.