ഇടുക്കി: വയോധികയ്ക്ക് ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീട് പൂര്‍ത്തിയാക്കാതെ കരാറുകാരൻ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അധികൃതർക്ക് പരാതി നൽകുമെന്നും ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധമടക്കം പരിപാടികൾ സംഘടിപ്പിക്കുമെന്നും വയോധികയുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ അറിയിച്ചു.
വീട് പൂർത്തിയാകാനാകാതെ വയോധിക; കരാറുകാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ - വീട് പൂർത്തിയാകാതെ വയോധിക
അധികൃതർക്ക് പരാതി നൽകുമെന്നും ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധമടക്കം പരിപാടികൾ സംഘടിപ്പിക്കുമെന്നും വയോധികയുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ അറിയിച്ചു.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിൽ ബേഡ് മെട്ടിലെ 77 കാരിയായ രാജമ്മ വാര്‍ധക്യ പെന്‍ഷനും നാട്ടുകാരുടെ സഹായവും മൂലമാണ് ഇവര്‍ കഴിയുന്നത്. 2018ൽ ലൈഫ് ഭവന പദ്ധതിയില്‍ ഇവര്‍ക്ക് വീട് അനുവദിച്ചിരുന്നു. സ്വന്തമായി വീട് നിർമാണ ചുമതല ഏറ്റെടുക്കാന്‍ സാധിയ്ക്കാത്തതിനാല്‍ കരാറുകാരനെയാണ് ജോലികള്‍ ഏല്‍പ്പിച്ചത്. ചെമ്മണ്ണാറുകാരനായ കരാറുകാരൻ വിവിധ ഗഢുക്കളായി അനുവദിച്ച 360,000 രൂപ കൈപ്പറ്റി. എന്നാല്‍ നിർമാണം പൂര്‍ത്തിയാക്കാൻ ഇവര്‍ തയ്യാറായില്ല. സംഭവത്തിൽ സിപിഎം പഞ്ചായത്തംഗവും പ്രാദേശിക നേതാവും ചില ഉദ്യോഗസ്ഥരും വൻതുക കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. പ്രശ്‌നത്തിൽ ഉടൻ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി സംഘടന രംഗത്തുവരുമെന്ന് മുന്നറിയിപ്പും നൽകി.