ഇടുക്കി: നെടുങ്കണ്ടം പാറത്തോട്ടില്‍ വെയിറ്റിങ് ഷെഡിനുള്ളില്‍ അവശനിലയില്‍ വയോധികൻ. സൂര്യാഘാതമേറ്റ് ശരീരത്തില്‍ വൃണങ്ങള്‍ രൂപപെട്ട് പൊട്ടിയൊലിച്ച അവസ്ഥയിലുള്ള വയോധികനെ ഏറ്റെടുക്കാന്‍ അധികൃതര്‍ പോലും തയ്യാറാവുന്നില്ല. ഉടുമ്പന്‍ചോല സ്വദേശിയായ വയോധികനാണ് രണ്ടാഴ്‌ചയലധികമായി അവശനിലയിൽ കഴിയുന്നത്.
വെയിറ്റിങ് ഷെഡിൽ അവശനിലയിൽ വയോധികൻ; നടപടികൾ എടുക്കാതെ അധികൃതർ - elderly man living in waiting shed nedumkandam
ഉടുമ്പന്‍ചോല സ്വദേശിയായ വയോധികനാണ് രണ്ടാഴ്‌ചയലധികമായി വെയിറ്റിംഗ് ഷെഡിനുള്ളില്‍ അവശനിലയിൽ കഴിയുന്നത്.

വിഷയം ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ഇയാളെ ഏറ്റെടുക്കാനോ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റാനോ അധികൃതര്‍ തയ്യാറാവുന്നില്ല. ശാരീരിക അസ്വസ്ഥതകൾ മൂലം എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇയാൾ. നാട്ടുകാര്‍ വാങ്ങി നല്‍ക്കുന്ന ചായ മാത്രം കുടിച്ചാണ് ജീവിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ ഉറ്റ ബന്ധുക്കള്‍ ഉണ്ടെങ്കിലും വയോധികനെ പരിചരിയ്ക്കാന്‍ ആരും തയ്യാറാവുന്നില്ല.
Also read:വയസ് എട്ട്: പേര് ചിന്നു, സ്കൂളിനെ കുറിച്ച് കേട്ടറിവ് പോലും ഇല്ല; അധികൃതര്‍ അവഗണിച്ച ആദിവാസി ഊര്