ഇടുക്കി : ഏലപ്പാറ പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോംപ്ലക്സിന്‍റെ നിർമ്മാണം വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാലവർഷം ആരംഭിച്ചതോടെ ബസ് കാത്ത് നിൽക്കുന്നവർ കടത്തിണ്ണകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭത്തിൽ തന്നെ നിലച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഏലപ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
ഏലപ്പാറ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നു; പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ
പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചുനീക്കി ആണ് പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്. എന്നാൽ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർന്നുള്ള പ്രവർത്തനങ്ങൾ വൈകുകയാണ്.
പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചുനീക്കി ആണ് പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്. ബസ്സുകൾ പാർക്ക് ചെയ്യുന്നതിനും, വ്യാപാര ശാലകൾ പ്രവർത്തിക്കുന്നതിനായി ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിലാണ് കെട്ടിടം നിർമ്മിക്കുക. എന്നാൽ പ്രാരംഭഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും തുടർന്നുള്ള പ്രവർത്തനങ്ങൾ വൈകുകയാണ്.
പുതിയ അധ്യായന വർഷം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ബസ് സ്റ്റാൻഡിന്‍റെ അഭാവം ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു.