ഇടുക്കി :ജില്ലയിലെ ഏലമല പ്രദേശം വനംവകുപ്പിന്റെ അധീനതയിലല്ലെന്ന് വ്യക്തമാക്കി സർക്കാർ. ഇതുസംബന്ധിച്ച വനം വകുപ്പിന്‍റെ റിപ്പോർട്ടിലെ വിവാദ ഭാഗങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സി.എച്ച്.ആർ പ്രദേശം വനംവകുപ്പിന്റേതാണെന്ന ഉത്തരവിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.
വനം വന്യജീവി വകുപ്പ് 2018-19ല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കോട്ടയം, മൂന്നാര്‍ ഡിവിഷന്‍റെ കീഴില്‍വരുന്ന സി എച്ച് ആര്‍ മേഖല സംരക്ഷിത വനമേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സി എച്ച് ആർ റവന്യൂ ഭൂമിയാണെന്ന 2018ലെ, സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയായിരുന്നു വനം വകുപ്പിന്‍റെ നടപടി. ഇതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി ഉൾപ്പടെയുള്ള സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.