കേരളം

kerala

ETV Bharat / state

മകന്‍റെ പീഡനം; വൃദ്ധയ്ക്ക് സ്വന്തം വീട് നഷ്ടമായെന്ന് പരാതി - ഇടുക്കി local news updates

സ്വന്തം സ്ഥലം തട്ടിയെടുക്കാൻ മകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ ആരോപിക്കുന്നു. പരാതിയില്‍ നടപടിയുണ്ടാകുമെന്നും വീടും സ്ഥലവും തിരികെ ലഭിക്കുമെന്നും മേരിദാസ് പ്രതീക്ഷിക്കുന്നുണ്ട്.

മകന്റെ ക്രൂര പീഡനത്തെ തുടർന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ എണ്‍പത്തിയൊന്ന് കാരി

By

Published : Nov 17, 2019, 5:37 PM IST

Updated : Nov 17, 2019, 6:56 PM IST

ഇടുക്കി: മകന്‍റെ പീഡനത്തില്‍ വീടു വിട്ടിറങ്ങിയ വൃദ്ധ അധികൃതരുടെ കാരുണ്യം തേടുന്നു. ദേവികുളം കുരിശുമൂട്ടില്‍ മേരീദാസാണ് (81) മകനെതിരെ ദേവികുളം സബ് കലക്ടര്‍ക്കടക്കം പരാതി നല്‍കിയത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശേഷം കൂലിവേല ചെയ്താണ് മേരി അഞ്ച് മക്കളെ വളർത്തിയത്.

മകന്‍റെ പീഡനം; വൃദ്ധയ്ക്ക് സ്വന്തം വീട് നഷ്ടമായെന്ന് പരാതി
മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ മരണപ്പെട്ടു. ഇതിന് ശേഷമാണ് മേരി മകൻ ക്ലമന്‍റിനൊപ്പം താമസം ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്ഥലം തട്ടിയെടുക്കാൻ മകൻ തന്നെ ഉപദ്രവിച്ചിരുന്നെന്നും വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ ആരോപിക്കുന്നു.

ഇതേ തുടർന്ന് ഇവർ രാജാക്കാട് കള്ളിമാലിയിലുള്ള കരുണാഭവനില്‍ അഭയം തേടുകയായിരുന്നു. ഇതറിഞ്ഞ മകൾ മേരിദാസിനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മകന്‍ ക്ലമന്‍റ് സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി മേരിദാസ് പറയുന്നു. വീടിന്‍റെ ഒരു മൂലയില്‍ ഇരുത്തിയാണ് ഭക്ഷണം നല്‍കിയിരുന്നത്. ചായിപ്പിലാണ് ഉറങ്ങാൻ അനുവദിച്ചിരുന്നതെന്നും മേരി ആരോപിക്കുന്നു. പരാതിയില്‍ നടപടിയുണ്ടാകുമെന്നും വീടും സ്ഥലവും തിരികെ ലഭിക്കുമെന്നും മേരിദാസ് പ്രതീക്ഷിക്കുന്നുണ്ട്.

Last Updated : Nov 17, 2019, 6:56 PM IST

ABOUT THE AUTHOR

...view details