ഇടുക്കി: കുമളി- മൂന്നാർ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം, ഇല്ലിപ്പാലം വഴിയാണ് യാത്രയെങ്കില്‍ വഴിയരികില്‍ മനോഹരമായ പൂന്തോട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആദ്യ കാഴ്ചയില്‍ ഇതെന്ത് പൂവാണെന്ന് തോന്നാം. കൗതുകം മാറിയില്ലെങ്കില്‍ അവിടെയിറങ്ങി കാഴ്ച ആസ്വദിക്കാം. പൂവിരിഞ്ഞതല്ല, അത് മുട്ടത്തോടാണ്. ആനക്കൈത എന്നറിയപ്പെടുന്ന വലിയ കൈത ചെടിയുടെ ഇലകളിൽ മുട്ടത്തോടുകൾ വരിവരിയായി വെച്ചതാണിത്.
ഇത് പൂ വിരിഞ്ഞതല്ല, മുട്ടയില്‍ പൂന്തോട്ടമൊരുക്കിയതാണ് - കുമളി- മൂന്നാർ സംസ്ഥാന പാത
ഇല്ലിപ്പാലം സ്വദേശിയായ പടിഞ്ഞാറെപറമ്പിൽ ഷിബു 10 വർഷം മുമ്പാണ് മുട്ടത്തോടുകൾ കൊണ്ട് പൂന്തോട്ടം നിർമിക്കുവാൻ ആരംഭിച്ചത്. വീടിന് മുൻവശത്തായി പാതയോരത്ത് അര കിലോമീറ്ററില്‍ വരിവരിയായി നട്ടുപിടിപ്പിച്ച കൈത ചെടികളിൽ ആയിരക്കണക്കിന് തോടുകൾ വെച്ച് കഴിഞ്ഞപ്പോൾ അതൊരു പൂന്തോട്ടമായി.
ഇല്ലിപ്പാലം സ്വദേശിയായ പടിഞ്ഞാറെപറമ്പിൽ ഷിബു 10 വർഷം മുമ്പാണ് മുട്ടത്തോടുകൾ കൊണ്ട് പൂന്തോട്ടം നിർമിക്കുവാൻ ആരംഭിച്ചത്. വീടിന് മുൻവശത്തായി പാതയോരത്ത് അര കിലോമീറ്ററില്‍ വരിവരിയായി നട്ടുപിടിപ്പിച്ച കൈത ചെടികളിൽ ആയിരക്കണക്കിന് തോടുകൾ വെച്ച് കഴിഞ്ഞപ്പോൾ അതൊരു പൂന്തോട്ടമായി. മുട്ട പൂന്തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി ആളുകളാണ് ദിനം പ്രതി എത്തുന്നത്.
കൗതുകത്തിന് ആരംഭിച്ച പൂന്തോട്ടം ഇപ്പോൾ ഷിബുവിന്‍റെ ജീവിതചര്യയുടെ ഭാഗമായി. ബേക്കറി വിഭവങ്ങൾ ഉണ്ടാക്കുന്ന ജോലിയായതിനാൽ ദിനം പ്രതി ലഭിക്കുന്ന ആയിരക്കണക്കിന് മുട്ടത്തോടുകൾ ശേഖരിച്ച് വെച്ചാണ് ചെടികൾ അലങ്കരിക്കുന്നത്. ഒരു തവണ വെച്ച തോടുകൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ മാറ്റണം. ഇല്ലെങ്കിൽ നിറം നഷ്ടപ്പെടും. ഭാര്യ ശ്രീദേവിയും മകൻ യദുകൃഷ്ണയുമാണ് സഹായികൾ.