യാത്രാക്ലേശത്തില്‍ വലഞ്ഞ് ഇടലമക്കുടി - ഇടുക്കി
തീര്‍ത്തും ദുര്‍ഘടമായ വഴിയില്‍ കോണ്‍ക്രീറ്റ് തീര്‍ത്താല്‍ ഒരു പരിധിവരെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്ക് ഭീഷണിയായി കാട്ടുമൃഗങ്ങളുടെ ആക്രമണവും ഇവിടെ രൂക്ഷമാണ്.
ഇടുക്കി: യാത്രാക്ലേശത്താല്‍ ബുദ്ധിമുട്ടുകയാണ് കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടലമക്കുടി. 700 കുടുംബങ്ങളിലായി 2700ലധികം ആളുകള്‍ താമസിക്കുന്ന ഇടമലക്കുടിയില്‍ അവശ്യ സാധനങ്ങൾ വാങ്ങാൻ 45 കിലോമീറ്റര്‍ അപ്പുറമുള്ള മൂന്നാറില്‍ എത്തണം. 500 രൂപയാണ് മൂന്നാറിലേക്കുള്ള ജീപ്പ് കൂലി. മഴ കനത്തതോടെ ഇവര്‍ക്ക് ഈ വഴിയുള്ള യാത്രയും ദുർഘടമാകുകയാണ്. ഒരുവാഹനത്തിന് മാത്രം കടന്നു പോകാനുള്ള വിസ്താരം മാത്രമെ ഇടമലക്കുടിയിലേക്കുള്ള റോഡിനുള്ളു. തീര്‍ത്തും ദുര്‍ഘടമായ വഴിയില്‍ കോണ്‍ക്രീറ്റ് തീര്‍ത്താല്‍ ഒരു പരിധിവരെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്ക് ഭീഷണിയായി കാട്ടുമൃഗങ്ങളുടെ ആക്രമണവും ഇവിടെ രൂക്ഷമാണ്.