ഇടുക്കി: ജില്ലയിലെ ചിത്തിരപുരം ആശുപത്രിയുടെ വികസനം പ്രതിസന്ധിയില്‍. ചിത്തിരപുരം ആശുപത്രി താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 55 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാൽ നിലവില്‍ കെട്ടിട നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമാണെന്നും ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്നും അരാേഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതാേടെ 55 കാേടിയുടെ വികസനം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പരിസ്ഥിതിലോല പ്രദേശം; 55 കോടിയുടെ ആശുപത്രി വികസനം പ്രതിസന്ധിയില്‍ - 55 കോടിയുടെ ആശുപത്രി വികസനം
അധികൃതര്‍ ആശുപത്രി വികസനത്തിന് തടസം നില്‍ക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം
പരിസ്ഥിതിലോല പ്രദേശം; 55 കോടിയുടെ ആശുപത്രി വികസനം പ്രതിസന്ധിയില്‍
പരിസ്ഥിതി ലോലമെന്ന് പറയുന്ന ഇതേ സ്ഥലത്തിന്‍റെ സമീപത്ത് പതിനാല് നിലയുള്ള വമ്പന്‍ കെട്ടിടം സ്വകാര്യ വ്യക്തി പണികഴിപ്പിച്ചിട്ടുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കാത്ത അധികൃതര്‍ ആശുപത്രി വികസനത്തിന് തടസം നില്‍ക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ചിത്തിരപുരത്ത് പുതിയ ആശുപത്രി നിര്‍മിക്കുമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഉദ്യോഗസ്ഥതലത്തിൽ കുടുതൽ ചർച്ചകൾ നടന്നുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.