കേരളം

kerala

ETV Bharat / state

കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരാന്‍ ഇക്കോ ഷോപ്പ് - കാര്‍ഷിക മേഖല

വിത്തുകള്‍, വളങ്ങള്‍, ജൈവകീടനാശിനികള്‍,മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവ കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇക്കോഷോപ്പ് തുറന്നിട്ടുള്ളത്.

eco shop  agricultural sector  idukki  adimali  ഇടുക്കി  അടിമാലി  കാര്‍ഷിക മേഖല  ഇക്കോ ഷോപ്പ്
കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരാന്‍ ഇക്കോ ഷോപ്പ്

By

Published : Oct 23, 2020, 1:13 PM IST

Updated : Oct 23, 2020, 1:38 PM IST

ഇടുക്കി: കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരാന്‍ അടിമാലി ഗ്രാമപഞ്ചായത്തിന്‍റെയും അടിമാലി കൃഷി ഭവന്‍റെയും സംയുക്ത നേതൃത്വത്തില്‍ അടിമാലിയില്‍ ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ഷോപ്പിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു. വിത്തുകള്‍, വളങ്ങള്‍, ജൈവകീടനാശിനികള്‍,മറ്റ് കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവ കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇക്കോഷോപ്പ് തുറന്നിട്ടുള്ളത്. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരാന്‍ ഇക്കോ ഷോപ്പ്
Last Updated : Oct 23, 2020, 1:38 PM IST

ABOUT THE AUTHOR

...view details