ഇടുക്കി: കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സമര സായാഹ്നം സംഘടിപ്പിച്ചു. മുൻ എംപി അഡ്വ ജോയ്‌സ് ജോർജ്ജ് പരിപാടി ഉത്ഘാടനം ചെയ്തു. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സായാഹ്നം സംഘടിപ്പിച്ചത്.
കർഷകർക്ക് ഐക്യദാർഡ്യം; ഡിവൈഎഫ്ഐ സമര സായാഹ്നം സംഘടിപ്പിച്ചു - DYFI in Idukki
ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്താണ് സമര സായാഹ്നം സംഘടിപ്പിച്ചത്
![കർഷകർക്ക് ഐക്യദാർഡ്യം; ഡിവൈഎഫ്ഐ സമര സായാഹ്നം സംഘടിപ്പിച്ചു DYFI expressed solidarity to Farmers protest DYFI in Idukki കർഷക സമര വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10040830-thumbnail-3x2-sdg.jpg)
കർഷകർക്ക് ഐക്യദാർഡ്യം; ഡിവൈഎഫ്ഐ സമര സായാഹ്നം സംഘടിപ്പിച്ചു
കർഷകർക്ക് ഐക്യദാർഡ്യം; ഡിവൈഎഫ്ഐ സമര സായാഹ്നം സംഘടിപ്പിച്ചു
2020 സെപ്റ്റംബർ 10ന് പാർലമെന്‍റിൽ പാസാക്കിയ കാർഷിക നിയമം വളര തിടുക്കപ്പെട്ടാണ് പാസാക്കിയത്. പുതിയ നിയമം കോർപ്പറേറ്റുകളെ സഹായിക്കുന്നത് മാത്രമാണ്. 63 ശതമാനം കർഷകർ കുത്തകകളുടെ അടിമകളായി മാറും. കരിഞ്ചന്തക്കും പൂഴ്ത്തിവയ്‌പ്പിനും നിയമസാധുത നൽകുന്നതാണ് പുതിയ നിയമമെന്നും ജോയ്‌സ് ജോർജ്ജ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം രമ്യാ റെനീഷ്, അനീഷ്, ബിനോജ്, ഡിറ്റാജ് ജോസഫ്, സി വി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു