ഇടുക്കി: റോഡ് നിര്‍മാണം വൈകുന്നതിനാല്‍ അടിമാലി പ്രിയദര്‍ശിനി കോളനിയില്‍ പൊടി ശല്യം വര്‍ധിക്കുന്നു. 11,12 വാര്‍ഡുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് പൊളിഞ്ഞപാലം ഫാത്തിമ മാതാ സ്‌കൂള്‍ റോഡ് കടന്ന് പോകുന്നത്. റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് കൊണ്ടിറക്കിയതാണ് പൊടിശല്യത്തിന് കാരണം.
പൊടി ശല്യം രൂക്ഷം; ദുരിതത്തിലായി അടിമാലി പ്രദേശവാസികള്‍ - പൊടി ശല്യം
റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് ഇറക്കിയതാണ് പ്രശ്‌നത്തിന് കാരണം
ദുരിതത്തിലായി അടിമാലിയിലെ പ്രദേശവാസികള്‍
ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകുന്നതോടെ പ്രദേശമാകെ പൊടിപടലം കൊണ്ട് മൂടും. ഇതോടെ പ്രദേശവാസികളില്‍ രോഗങ്ങളും വര്‍ധിക്കാന്‍ തുടങ്ങി . വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്തിലും കലക്‌ട്രേറ്റിലും കുടുംബങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട് . മണ്ണ് നീക്കം ചെയ്യുകയോ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Dec 28, 2019, 1:35 PM IST