കേരളം

kerala

ETV Bharat / state

മൂന്നാറിൽ വ്യാജ തേൻ വിൽപന സജീവം - വ്യാജ തേൻ

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസ വസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ദ്രാവകമാണ് ആദിവാസികള്‍ ശേഖരിച്ച ശുദ്ധമായ തേനെന്ന പേരിൽ വില്‍ക്കുന്നത്

മൂന്നാറിൽ വ്യാജ തേൻ വിൽപ്പന സജീവം

By

Published : Jul 23, 2019, 9:54 PM IST

Updated : Jul 26, 2019, 3:06 PM IST

ഇടുക്കി: മൂന്നാറില്‍ വ്യാജ തേന്‍ വില്‍പന വീണ്ടും വ്യാപകമാകുന്നു. ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മാട്ടുപ്പെട്ടി മേഖലയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാജ തേന്‍ വില്‍പന. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസ വസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ദ്രാവകമാണ് ആദിവാസികള്‍ ശേഖരിച്ച ശുദ്ധമായ തേനെന്ന പേരിൽ വില്‍ക്കുന്നത്. മുമ്പ് ഇത്തരത്തില്‍ വ്യാജ തേനിന്‍റെ വില്‍പന വ്യാപകമായപ്പോള്‍ പൊലിസ് ലിറ്റർ കണക്കിന് വ്യാജതേനും ഇവ നിര്‍മിക്കാന്‍ ഉപോഗിക്കുന്ന രാസ വസ്തുക്കളും പഞ്ചസാരയും പിടിച്ചെടുത്തിരുന്നു.

മൂന്നാറിൽ വ്യാജ തേൻ വിൽപ്പന സജീവം
Last Updated : Jul 26, 2019, 3:06 PM IST

ABOUT THE AUTHOR

...view details