സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കള്ളിമാലിയില്‍ സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ - കള്ളിമാലിക്ക് നഷ്ടം
ഡിടിപിസി ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സിഡ്‌കോയ്ക്ക് ഒരുവര്‍ഷ കാലാവധിയില്‍ പന്ത്രണ്ടര ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.

ഡി റ്റി പി സിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടം കോടികളുടെ വികസനപദ്ധതികൾ
ഇടുക്കി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുമ്പോഴും ഇടുക്കി കള്ളിമാലി ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഡിടിപിസിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടമായത് കോടികളുടെ വികസനപദ്ധതിയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കള്ളിമാലി വ്യൂ പോയിന്‍റ്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കള്ളിമാലിയില്‍ സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ
Last Updated : Oct 16, 2019, 7:12 PM IST