ഇടുക്കി:മാങ്കുളം വല്യപാറക്കുട്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത് മാത്യുവാണ് (17) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമിത് കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു. ഉടന്‍ ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ കരക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എറണാകുളം നെട്ടൂര്‍ സ്വദേശികളായ അമ്പലത്തിങ്കല്‍ മാത്യു-മായ ദമ്പതികളുടെ മകനായ അമിത്, അരൂർ മേഴ്സി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ശനിയാഴ്ച (ഫെബ്രുവരി 18) എറണാകുളം നെട്ടൂരിൽ നിന്നും വൈകിട്ട് ആറ് മണിയോടെയാണ് 12 കുടുംബങ്ങളിൽ നിന്നായി 29 അംഗസംഘം വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്.
തുടർന്ന്, ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടി പുഴയില്‍ ഇറങ്ങിയ അമിത്ത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.
മുമ്പും വല്യപാറക്കുട്ടി മേഖലയിലെത്തിയിട്ടുള്ള വിനോദസഞ്ചാരികള്‍ പുഴയില്‍ മുങ്ങിമരിച്ചിട്ടുണ്ട്. ആഴം മനസിലാക്കാതെ പുഴയില്‍ ഇറങ്ങുന്നതാണ് അപകടത്തിന് കാരണമാകുന്നത്. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാനിര്‍ദ്ദേശങ്ങളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.