ഇടുക്കി: വിലയിടിവിനൊപ്പം പ്രധാന ജലസ്രോതസായ തോട് വറ്റി വരണ്ടതോടെ പഴയവിടുതിയിലെ തന്നാണ്ട് കര്‍ഷകര്‍ പ്രതിസന്ധിയില്‍. കടുത്ത വരൾച്ചയിൽ തോട് വറ്റി വരണ്ടതോടെ വിളകളുടെ പരിപാലനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇത് ഉല്‍പാദനത്തെയും സാരമായി ബാധിച്ചു. വിളവെടുപ്പ് കാലത്ത് പാവയ്ക്കായുടെ വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 30 രൂപയിലധികമുണ്ടായിരുന്ന പാവക്കയ്‌ക്ക് നിലവില്‍ 20 രൂപയില്‍ താഴെയാണ് വില.
വിലയിടിവിനൊപ്പം വരൾച്ചയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍ - പാവയ്ക്കാ വില
വിളവെടുപ്പ് കാലത്തെ വിലത്തകര്‍ച്ചക്കൊപ്പം ജലക്ഷാമത്തില്‍ വലഞ്ഞ് ഹൈറേഞ്ചിലെ കര്‍ഷകര്‍

വിലയിടിവിനൊപ്പം വരൾച്ചയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിലയിടിവിനൊപ്പം വരൾച്ചയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കുളം നിര്‍മിച്ച് വേനലിനെ അതിജീവിക്കാന്‍ കര്‍ഷകര്‍ ശ്രമം നടത്തിയെങ്കിലും ഈ കുളങ്ങളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ബാങ്ക് വായ്‌പയെടുത്ത് നടത്തിയ കൃഷിയില്‍ നഷ്‌ടം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.