കേരളം

kerala

ETV Bharat / state

രാജാക്കാട് കുടിവെള്ളക്ഷാമം രൂക്ഷം; റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു - റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു

രാജാക്കാടിലെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിർമിച്ച വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളാണ് പൊട്ടിയത്.

Drinking water scarcity in Idukki Rajakkadu  രാജാക്കാട് കുടിവെള്ളക്ഷാമം രൂക്ഷം  റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു  Drinking water scarcity
രാജാക്കാട് കുടിവെള്ളക്ഷാമം രൂക്ഷം; റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു

By

Published : Jan 6, 2020, 7:46 PM IST

ഇടുക്കി: പൈപ്പുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. രാജാക്കാടിലെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിർമിച്ച വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളാണ് പൊട്ടിയത്.

രാജാക്കാട് കുടിവെള്ളക്ഷാമം രൂക്ഷം; റോഡില്‍ വന്‍തോതില്‍ ജലം പാഴാകുന്നു

വേനല്‍ക്കാലത്ത് വലിയ രീതിയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലെ മുരിക്കുംതൊട്ടി മുതല്‍ രാജാക്കാട് മുല്ലക്കാനം വരെയുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പന്നിയാര്‍ പുഴയില്‍ ഇല്ലിപ്പാലത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് മുരിക്കുതൊട്ടി, കുരുവിളാസിറ്റി എന്നിവടങ്ങളിലെ ടാങ്കിൽ എത്തിച്ചാണ വിതരണം നടത്തിയിരുന്നത്. എന്നാല്‍ കാലപ്പഴക്കത്താല്‍ പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപണി എങ്ങുമെത്താത്ത നിലയിലാണ്. രാജാക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും നിലവില്‍ കുടിവെള്ളം ഇല്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും ലക്ഷം വീട് കോളനികളിലും വെള്ളമെത്തിക്കുന്ന പദ്ധതിയാണ് നാട്ടുകാര്‍ക്ക് പ്രയോജനമില്ലാതെ പെരുവഴിയില്‍ പാഴായി പോകുന്നത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പൈപ്പുകളുടെ അറ്റകുറ്റ പണി നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details