ഇടുക്കി: നെടുങ്കണ്ടം ടൗണിൽ മോട്ടോർ തകരാർ മൂലം കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിടുന്നു. രണ്ട് മാസം മുൻപ്, നന്നാക്കിയ മോട്ടോറിനാണ് വീണ്ടും തകരാർ സംഭവിച്ചിരിക്കുന്നത്. താന്നിമൂട്ടിൽ പുതിയ പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ, ചെക്ക് ഡാമിലെ വെള്ളം കലങ്ങിയെന്നും ഈ വെള്ളം പമ്പ് ചെയ്‌തതോടെ മണ്ണ് കയറി മോട്ടോർ കേടായെന്നുമാണ് ആരോപണം.
രണ്ട് മാസം മുൻപ് നന്നാക്കിയ മോട്ടോര്‍ വീണ്ടും തകരാര്‍; നെടുങ്കണ്ടം ടൗണിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ വെള്ളം കലങ്ങി മണ്ണ് കയറി മോട്ടോര്‍ കേടായതോടെ നെടുങ്കണ്ടത്ത് കുടിവെള്ള വിതരണം മുടങ്ങി.
കല്ലാർ പുഴയോട് ചേർന്ന് താന്നിമൂട്ടിൽ സ്ഥാപിച്ചിരിയ്ക്കുന്ന പമ്പ് ഹൗസിൽ നിന്നാണ് നെടുങ്കണ്ടത്ത് വെള്ളം വിതരണം ചെയ്യുന്നത്. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലേയ്‌ക്കും സ്ഥാപനങ്ങളിലേയ്ക്കും വെള്ളം എത്തിയ്‌ക്കുന്നത് ഇവിടെ നിന്നാണ്. നിലവിൽ ഒരാഴ്‌ചയിൽ അധികമായി വെള്ളം വിതരണം ചെയ്യുന്നില്ല.
രണ്ട് മാസം മുൻപ് തകരാർ പരിഹരിച്ച മോട്ടോർ വീണ്ടും കേടായതോടെയാണ് കുടിവെള്ള വിതരണം മുടങ്ങിയത്. കുടിവെള്ള വിതരണം മുടങ്ങിയതോടെ, കുട്ടികൾ താമസിയ്ക്കുന്ന ഹോസ്‌റ്റലുകളിലേയ്ക്ക് അടക്കം ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണുള്ളത്. മോട്ടോറിന്‍റെ തകരാർ ഉടൻ പരിഹരിക്കുമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.