ഇടുക്കി: ഇരട്ട വോട്ടുകൾ തടയുന്നതിനുള്ള ശക്തമായ നടപടികളുമായി ജില്ല ഭരണകൂടം. ഇതിന്‍റെ ഭാഗമായി തേനി ജില്ലാ കലക്‌ടറുമായി ജില്ല ഭരണകൂടം ചർച്ച നടത്തി. ഇരട്ട വോട്ടുള്ളവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി തെരഞ്ഞെടുപ്പ് ദിവസം അതിർത്തി ചെക്ക് പോസ്റ്റുകളിലും കാനന പാതകളിലും ശക്‌തമായ പരിശോധന ഏർപ്പെടുത്തും.
ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം - കലക്‌ടർ എച്ച് ദിനേശൻ
തേനി ജില്ലാ കലക്‌ടറുമായി ജില്ല ഭരണകൂടം ചർച്ച നടത്തി
![ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം ഇരട്ട വോട്ട് ഇരട്ട വോട്ട് തടയൽ ജില്ലാ ഭരണകൂടം തേനി ജില്ലാ കലക്‌ടർ Double vote Theni district collector ജില്ല കലക്‌ടർ എച്ച് ദിനേശൻ കലക്‌ടർ എച്ച് ദിനേശൻ Collector H. Dineshan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10865378-thumbnail-3x2-double.jpg)
തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്ന തമിഴ്വംശജരുമായ ആളുകൾക്കാണ് ഇരട്ട വോട്ടുകൾ ഉള്ളതായി പറയപ്പെടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ട വോട്ട് വലിയ ചർച്ച വിഷയമായിരുന്നു. ഇരട്ട വോട്ടുകൾ തടയുന്നതിന്‍റെ ഭാഗമായി ജില്ല ഭരണകൂടം തേനി കലക്‌ടറുമായി ബന്ധപ്പെടുകയും തമിഴ്‌നാട്ടിലെ വോട്ടർ ലിസ്റ്റ് പരിശോധിച്ച് 58 ആളുകളുടെ ഇരട്ട വോട്ട് റദ്ദാക്കുകയും ചെയ്‌തു. വര്‍ഷങ്ങളായി ജില്ലയിൽ സ്ഥിരതാമസമില്ലാത്ത 9000 പേരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതായും ജില്ല കലക്‌ടർ എച്ച് ദിനേശൻ അറിയിച്ചു.
ഇരുസംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി ഒരു ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇരട്ട വോട്ടുകളുടെ സാധ്യത കുറവാണെന്നും ജില്ല ഭരണകൂടം വിലയിരുത്തി.