ഇടുക്കി:കട്ടപ്പനയിൽ തെരുവുനായയെ വടികൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം നടുറോഡിലൂടെ കെട്ടിവലിച്ച് ക്രൂരത. അവശനിലയിലായ നായയെ ജീവനോടെ കുഴിച്ച് മൂടാനും ശ്രമം. കട്ടപ്പന സ്വദേശി ഷാബുവാണ് നായയെ കെട്ടിവലിച്ചത്. സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് ഷാബുവിനെ അറസ്റ്റ് ചെയ്തു. ക്രൂരത കണ്ട് നിന്ന യുവാവ് ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം കണ്ട് നിന്നവരാണ് പൊലീസിൽ അറിയിച്ചത്.
തെരുവുനായയെ നടുറോഡില്‍ കെട്ടിവലിച്ചു, പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് - idukki
സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ സ്വയരക്ഷക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. അക്രമണത്തില്‍ സാരമായി പരിക്കേറ്റ നായയ്ക്ക് സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിലൂടെ 20 മീറ്ററോളം നായയെ കെട്ടിവലിച്ചിരുന്നു. പരിക്കേറ്റ നായയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അഭിജിത്ത്, സിദ്ധാര്‍ഥ് എന്നിവരുടെ സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്.
അതേസമയം തന്നെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ സ്വയരക്ഷക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് ഷാബു പറയുന്നു. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരവും ഐ.പി.സി സെക്ഷന്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 12ന് നെടുമ്പാശേരി അത്താണിക്ക് സമീപം നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നു.