പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക് - ഇടുക്കി പേപ്പട്ടി ആക്രമണം
ഇടുക്കി കാഞ്ചിയാർ പേഴുങ്കണ്ടത്താണ് പേപ്പട്ടി ആക്രമണമുണ്ടായത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്
ഇടുക്കി: കാഞ്ചിയാർ പേഴുങ്കണ്ടത്ത് പേപ്പട്ടി ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ആക്രമണത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെയുള്ളവര്‍ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂൾ കുട്ടികൾക്ക് നേരെയും ആക്രമണമുണ്ടായി. വളര്‍ത്തുമൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.