ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ല പൊലീസ് മേധാവി ആർ.കറുപ്പസാമി. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖിൽ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകിയില്ലെന്ന ആരോപണവും ജില്ല പൊലീസ് മേധാവി നിഷേധിച്ചു. എവിടെ നിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല.