കേരളം

kerala

ETV Bharat / state

രോഗികളുടെ ക്ഷേമത്തിനായി നാൽപത് ലക്ഷം രൂപയുടെ സഹായം

രോഗി ഡയാലിസിസ് ഏത് ആശുപത്രിയിലാണോ ചെയ്തിരുന്നത് തുടർന്നും അവിടെ തന്നെ ചികിഝ ഉറപ്പാക്കുകയും അതിൻ്റെ ബില്ല് ജില്ലാ പഞ്ചായത്ത് നൽകുകയും ചെയ്യും.

പ്രതിസന്ധി  നാൽപത് ലക്ഷം രൂപ  സഹായം  ആശുപത്രി  ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റ് കൊച്ചുത്രേസ്യാ പൗലോസ്  ഇടുക്കി
ലോക്‌ഡൗണിൽ പ്രതിസന്ധിയിലായ രോഗികളുടെ ക്ഷേമത്തിനായി നാൽപത് ലക്ഷം രൂപയുടെ സഹായം

By

Published : Apr 8, 2020, 3:53 PM IST

ഇടുക്കി: ലോക്‌ഡൗൺ മൂലം പ്രതിസന്ധിയിലായ രോഗികളുടെ ക്ഷേമത്തിനായി നാൽപത് ലക്ഷം രൂപയുടെ അടിയന്തര സഹായം. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും കിഡ്‌നി, ലിവർ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയവർക്കും ക്യാൻസർ രോഗികൾക്കുമാണ് ഈ സഹായം ലഭിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യാ പൗലോസ് അറിയിച്ചു.

ലോക്‌ഡൗണിൽ പ്രതിസന്ധിയിലായ രോഗികളുടെ ക്ഷേമത്തിനായി നാൽപത് ലക്ഷം രൂപയുടെ സഹായം

ഡയാലിസിസ് ഏത് ആശുപത്രിയിലാണോ ചെയ്തിരുന്നത് തുടർന്നും അവിടെ തന്നെ ചികിത്സ ഉറപ്പാക്കുകയും അതിൻ്റെ ബില്ല് ജില്ലാ പഞ്ചായത്ത് നൽകുകയും ചെയ്യും. ഇത്തരം രോഗികൾക്കുള്ള മരുന്നുകൾ അവരവരുടെ വീടുകളിൽ എത്തിക്കാനായി പാലിയേറ്റീവ് ടെലി മെഡിസിനും പ്രവർത്തിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കാനായി എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.

ABOUT THE AUTHOR

...view details