ഇടുക്കി: കായിക യുവജനകാര്യ വകുപ്പിന്‍റെയും, സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു. 370 പേർ മത്സരങ്ങളിൽ പങ്കെടുത്തു. വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കരിമണ്ണൂരും, പെൺകുട്ടികളുടെ വിഭാഗത്തിൽ കരാട്ടെ ക്ലബ്ബ് കരിമണ്ണൂരും, ആൺകുട്ടികളുടെ കബഡിയിൽ കട്ടപ്പനയും, പെൺകുട്ടികളുടെ ടീമിൽ കരാട്ടെ അക്കാഡമിയും ജയിച്ചു. ഫുട്ബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ വഴിത്തലയും, വോളിബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ വിജിലന്‍റ് ക്ലബ്ബ് കാഞ്ഞാറും വിജയിച്ചു.
ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു - District-level beach games concluded
അറക്കുളം സെന്‍റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 304 പുരുഷൻമാരും, 66 സ്ത്രീകളും പങ്കെടുത്തു.
![ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു District-level beach games concluded](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5631243-thumbnail-3x2-kkk.jpg)
ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു
ജില്ലാതല ബീച്ച് ഗെയിംസ് സമാപിച്ചു
വിജയികൾക്ക് സംസ്ഥാന സ്പോർട്‌സ് കൗൺസിലംഗം കെ.എൽ.ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സമ്മാനദാന ചടങ്ങിൽ മുൻ ദേശീയ വോളിബോൾ താരങ്ങളും, ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
അറക്കുളം സെന്‍റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 304 പുരുഷൻമാരും, 66 സ്ത്രീകളും പങ്കെടുത്തു.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമുകൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനാകും.
Last Updated : Jan 7, 2020, 11:30 PM IST