പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി - district jatha
ജില്ലയിൽ എൽഡിഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്
ഇടുക്കി:സിപിഎം ജില്ലാ സെക്രട്ടറി ക്യാപ്റ്റനായ പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. ജില്ലയിൽ എൽഡിഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പങ്കെടുത്ത സ്വീകരണയോഗത്തിൽ വിവിധ ഘടകകഷി നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ 16-നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ക്യാപ്റ്റനായ പ്രചരണ ജാഥക്ക് തുടക്കമായത്. റിപ്പബ്ലിക്ക് ദിനത്തിൽ കേരത്തിന്‍റെ ദേശീയ പാതയിൽ ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർഥമായാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ മുൻസിപ്പൽ മിനി സ്റ്റേഡിയത്തിലാണ് ജാഥക്ക് സ്വീകരണം നൽകിയത്.