കേരളം

kerala

ETV Bharat / state

ഗ്യാപ് റോഡ് മണ്ണിടിച്ചില്‍; കൃഷിയിടത്തിലെ മണല്‍ നീക്കത്തിന് നടപടി

തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിലേയ്ക്ക് പണമടച്ച് മണല്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍.

ഗ്യാപ് റോഡിലുണ്ടായ ഉരുള്‍പൊട്ടല്‍  കൃഷിയിടത്തില്‍ നിന്നും മണല്‍ നീക്കം ചെയ്യാന്‍ നടപടി  ഇടുക്കി കലക്ടര്‍ എച്ച്.ദിനേശന്‍  ജില്ലാ ഭരണകൂടം  2019 പ്രളയം  കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടല്‍  remove sand spilled on farm  landslide on gap road  idukki district administration
ഗ്യാപ് റോഡ്‌ ഉരുള്‍പൊട്ടല്‍; കൃഷിയിടത്തില്‍ നിന്നും മണല്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

By

Published : Dec 6, 2020, 8:43 AM IST

Updated : Dec 6, 2020, 10:01 AM IST

ഇടുക്കി: കഴിഞ്ഞ ഓഗസ്റ്റില്‍ ഗ്യാപ് റോഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷിയിടത്തിലേക്ക് ഒഴുകിയെത്തിയ മണല്‍ സര്‍ക്കാരിലേയ്ക്ക് പണമടച്ച് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ എച്ച്.ദിനേശന്‍. തെരഞ്ഞെടുപ്പിന് ശേഷമാകും നടപടി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബൈസണ്‍വാലി സൊസൈറ്റി മേടിന് സമീപത്തുള്ള ആദിവാസി കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിയിടം മണല്‍ മൂടി നശിച്ചിരുന്നു.

ഗ്യാപ് റോഡ് മണ്ണിടിച്ചില്‍; കൃഷിയിടത്തിലെ മണല്‍ നീക്കത്തിന് നടപടി

മണല്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചെങ്കിലും അനധികൃതമായി ഇവിടെ നിന്നും മണല്‍ കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് മണല്‍ നീക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവ് നല്‍കുകയായിരുന്നു. ഇതോടെ കൃഷിയിടത്തിലെ അടക്കം മണല്‍ നീക്കുന്നത് നിലച്ചു. ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം മണല്‍ നീക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്നും മണല്‍ നീക്കം ചെയ്യുന്നതിനൊപ്പം കര്‍ഷകര്‍ക്ക് നഷ്ടരിഹാരവും ഉടന്‍ വിതരണം ചെയ്യണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.

Last Updated : Dec 6, 2020, 10:01 AM IST

ABOUT THE AUTHOR

...view details