കേരളം

kerala

ETV Bharat / state

കാന്തല്ലൂരില്‍ സൗജന്യ പച്ചക്കറി തൈ വിതരണം - Kanthalloor

ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് പച്ചക്കറി വിതരണം.

കാന്തല്ലൂരില്‍ സൗജന്യ പച്ചക്കറി തൈ വിതരണം  ഇടുക്കി വാര്‍ത്തകള്‍  പച്ചക്കറി വിതരണം  free vegetable seedlings in Kanthalloor  Kanthalloor  idukki latest news
കാന്തല്ലൂരില്‍ സൗജന്യ പച്ചക്കറി തൈ വിതരണം

By

Published : Oct 17, 2020, 12:32 AM IST

ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി മഴ മൂലം കൃഷി നാശമുണ്ടായ കാന്തല്ലൂർ പഞ്ചായത്തിലെ പച്ചക്കറി കർഷകർക്ക് കൃഷിഭവൻ മുഖേന പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.

കാന്തല്ലൂരില്‍ സൗജന്യ പച്ചക്കറി തൈ വിതരണം

ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായിട്ടാണ് പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പന്ത്രണ്ടായിരം തൈകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. അമ്പത് തൈകൾ വീതമാണ് ഓരോ കർഷകർക്കും നൽകുന്നത്. കാന്തല്ലൂരിൽ വ്യാപകമായി കൃഷി ചെയ്ത് വരുന്ന കാബേജ്, ക്യാരറ്റ്, ബീട്രൂട്ട്, തക്കാളി തുടങ്ങിയ തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഉത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details