ഇടുക്കി:ഇടുക്കി ജില്ലയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ജില്ലയില്‍ അഞ്ച് വിതരണ കേന്ദ്രങ്ങളാണുള്ളത്. എംആര്‍എസ് പൈനാവ്, മരിയഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്, ന്യൂമാന്‍ കോളജ് തൊടുപുഴ, ജിവിഎച്ച്എസ്എസ് മൂന്നാര്‍, സെൻ്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം എന്നീ കേന്ദ്രങ്ങൾ വഴിയാണ് വിതരണം നടന്നത്.
ഇടുക്കിയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി - Distribution of election materials
തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയായിരുന്നു വിതരണം.
ഇടുക്കിയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കിയായിരുന്നു വിതരണം. വോട്ടിംഗ് മെഷീനുമായി പോകുന്ന സെക്‌ടറല്‍ ഓഫിസര്‍മാരെ നിരീക്ഷിക്കാന്‍ ഇ-ട്രേസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. 562 ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 1292 ബൂത്തുകളാണുള്ളത്. ഇതില്‍ 289 എണ്ണം അനുബന്ധ ബൂത്തുകളാണ്. ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ക്കാണ് അനുബന്ധ ബൂത്തുകള്‍ ഉള്ളത്.
Last Updated : Apr 5, 2021, 8:29 PM IST