കേരളം

kerala

ETV Bharat / state

പെട്ടിമുടി ദുരിതബാധിതർക്കായുള്ള ധനസഹായ വിതരണം നാളെ - pettimudi victims

മന്ത്രി എം.എം. മണിയാണ് ധനസഹായം വിതരണം ചെയ്യുന്നത്.

പെട്ടിമുടി ദുരിതബാധിതർക്കായുള്ള ധനസഹായ വിതരണം നാളെ  പെട്ടിമുടി ദുരിതബാധിതർ  ധനസഹായ വിതരണം  ധനസഹായം  disbursement of funds pettimudi victims tomorrow  pettimudi victims  pettimudi
പെട്ടിമുടി ദുരിതബാധിതർക്കായുള്ള ധനസഹായ വിതരണം നാളെ

By

Published : Jan 4, 2021, 10:28 AM IST

Updated : Jan 4, 2021, 1:54 PM IST

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായ വിതരണം നാളെ നടക്കും. ആദ്യ ഘട്ടമായി മരിച്ച എഴുപത് പേരിൽ നാല്‍പ്പത്തിനാല് പേരുടെ കുടുംബങ്ങളിലെ നൂറ്റി ഇരുപത്തെയെട്ട് അനന്തരാവകാശികള്‍ക്കുള്ള ധനസഹായ വിതരണമാണ് നടക്കുന്നത്. ചൊവാഴ്ച്ച പതിനൊന്ന് മണിക്ക് മുന്നാർ പഞ്ചായത്ത് ഹാളിൽ വച്ച് മന്ത്രി എം.എം. മണിയാണ് ധനസഹായം വിതരണം ചെയ്യുന്നത്. ദുരന്തബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസാഹയം എത്തിച്ച് നല്‍കിയിരുന്നു എങ്കിലും കേരള സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും നല്‍കാത്തതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പെട്ടിമുടി ദുരിതബാധിതർക്കായുള്ള ധനസഹായ വിതരണം നാളെ

ദുരിതാശ്വസ തുക വിതരണത്തിനായി വിവര ശേഖരണം നടത്തുന്നതിന് പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിരുന്നു. എന്നാല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോരായ്‌മകള്‍ ഉണ്ടായിരുന്നതിനാല്‍ വീണ്ടും വിവര ശേഖരണം നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.

Last Updated : Jan 4, 2021, 1:54 PM IST

ABOUT THE AUTHOR

...view details