കേരളം

kerala

ETV Bharat / state

മലയാള ഭാഷാ പ്രചാരണത്തില്‍ സിനിമയുടെ പങ്ക് വലുത്: സംവിധായകന്‍ പ്രദീപ് നായര്‍ - സംവിധായകന്‍ പ്രദീപ് വനായര്‍

ഇടുക്കി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും സംവിധായകന്‍ പ്രദീപ് നായര്‍ ഉദ്ഘാടനം ചെയ്തു

മലയാള ഭാഷയുടെ പ്രചാരണത്തില്‍ സിനിമക്കുള്ള പങ്ക് വലുതാണെന്ന് സംവിധായകന്‍ പ്രദീപ് നായര്‍

By

Published : Nov 1, 2019, 11:06 PM IST

ഇടുക്കി: മലയാള ഭാഷയുടെ പ്രചാരണത്തിന് സിനിമ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രദീപ് നായര്‍. ഇടുക്കി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശികളെ വരെ ആകര്‍ഷിക്കാനുള്ള ശക്തി മലയാള ഭാഷക്കുണ്ട്. സിനിമയിലൂടെ ഒരു പ്രദേശത്തിന്‍റെ ഭാഷയും സംസ്‌കാരവുമാണ് പ്രചാരണം ചെയ്യപ്പെടുന്നത്. എന്നാല്‍ മലയാളം പഠിക്കാന്‍ ശ്രമിക്കാത്ത പുതുതലമുറയും പഠിപ്പിക്കാന്‍ തയാറാകാത്ത രക്ഷിതാക്കളുമുള്ള സമൂഹമാണ് മലയാള ഭാഷയുടെ വളര്‍ച്ചക്ക് തടസമാകുന്നതെന്നും പ്രദീപ് നായര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മലയാള ദിനാഘോഷം സംഘടിപ്പിച്ചത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.ഡി.എം ആന്‍റണി സ്‌കറിയ ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ABOUT THE AUTHOR

...view details