കേരളം

kerala

ETV Bharat / state

സൗമ്യ സന്തോഷിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇടുക്കി രൂപത - ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ

രണ്ടു രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് സൗമ്യയുടെ മരണത്തിന് കാരണമായതെന്നും നാം എല്ലാവരും ഇക്കാര്യത്തിൽ അപലപിക്കേണ്ടതാണന്നും അനുശോചന സന്ദേശത്തിൽ ബിഷപ്പ് സൂചിപ്പിച്ചു

Diocese of Idukki condoles  death of Soumya Santhosh  സൗമ്യ സന്തോഷിൻ്റെ നിര്യാണം  അനുശോചനം രേഖപ്പെടുത്തി ഇടുക്കി രൂപത  ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ  Diocese of Idukki condoles on the death of Soumya Santhosh
സൗമ്യ സന്തോഷിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇടുക്കി രൂപത

By

Published : May 15, 2021, 7:21 PM IST

Updated : May 15, 2021, 7:26 PM IST

ഇടുക്കി:ഇസ്രായേലിലെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് നിവാസി സൗമ്യ സന്തോഷിൻ്റെ നിര്യാണത്തിൽ ഇടുക്കി രൂപത അനുശോചനം രേഖപ്പെടുത്തി. സൗമ്യയുടെ ദാരുണാന്ത്യത്തിൽ കുടംബത്തിനുണ്ടായ നഷ്ടം നികത്താനാവില്ലെന്നും കുടുംബാംഗങ്ങളുടെയും നാടിൻ്റെയും ദുഃഖത്തിൽ ഇടുക്കി രൂപതയും പങ്കുചേരുന്നതായും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.

സൗമ്യ സന്തോഷിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇടുക്കി രൂപത
രണ്ടു രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് സൗമ്യയുടെ മരണത്തിന് കാരണമായതെന്നും നാം എല്ലാവരും ഇക്കാര്യത്തിൽ അപലപിക്കേണ്ടതാണന്നും അനുശോചന സന്ദേശത്തിൽ ബിഷപ്പ് സൂചിപ്പിച്ചു. ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഇസ്രായേലിൽ സമാധാനം പുലരുവാൻ ഏവരും പ്രാർഥിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ അഭ്യർഥിച്ചു.
Last Updated : May 15, 2021, 7:26 PM IST

ABOUT THE AUTHOR

...view details